ഷുഹൈബ് വധം; 'ഉമ്മ വച്ച് വിടണമായിരുന്നോ?' ന്യായീകരിച്ച് കുറിപ്പ്

മട്ടന്നൂര്‍ ശുഹൈബ് വധത്തെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി.ശുഹൈബിനെ കൊല്ലാൻ തീരുമാനിച്ചിട്ട് പിന്നെ ഉമ്മവച്ചു വിടണമായിരുന്നോ എന്നാണ് ഫേസ്ബുക്ക് കമന്‍റിലൂടെയുള്ള പരിഹാസം. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ഡി വൈ എഫ് ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശിനെ മുഴക്കുന്ന് പൊലീസ് ചോദ്യം ചെയ്യും. ആഹ്വാനം നടത്തുന്നവർക്ക് സഹകരണ ബാങ്കിൽ ജോലിയും അതു നടപ്പിലാക്കുന്നവർക്ക് പട്ടിണിയും പടി അടച്ചു പിണ്ഡം വയ്ക്കലുമാണെന്ന ആകാശിന്‍റെ ഫേസ്ബുക്ക്  കമന്‍റ്  സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ആകാശിന്‍റെ  പഴയ പാർട്ടി ബന്ധമാണ് സി.പി.എമ്മിന് മറുപടി പറയേണ്ടി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. 

ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവെയ്ക്കണമായിരുന്നോയെന്ന  ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരിയുടെ ഫേസ് ബുക്ക് കമന്‍റ് . ആകാശ് പറഞ്ഞ ആഹ്വാനത്തിന്‍റെ അര്‍ത്ഥം എന്തായിരുന്നുവെന്ന് തെളിക്കുന്നതുമായി. ക്രിക്കറ്റ് കളിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി എം ഷാജറിൽ നിന്ന് ആകാശ് മനപൂർവം ട്രോഫി വാങ്ങി നേതൃത്വത്തിനെ വെട്ടിലാക്കാൻ  ശ്രമിച്ചുവെന്ന ഡി.വൈ.എഫ്.ഐ വനിത നേതാവിന്‍റെ  ഫേസ് ബുക്ക് പോസ്റ്റിന്‍റെ  താഴെയാണ് ആകാശും സംഘവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രതികരണങ്ങള്‍  നടത്തിയത്. ഇതിലാണ് ആകാശ്, ജിജോ, ജയപ്രകാശ് എന്നിവർക്കെതിരെ  മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

facebook post on shuhaib murder case