കേസുകളിൽ വിശദാംശങ്ങൾ തേടി വിജിലൻസ് ഡയറക്ടർ

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസുകൾ നേരിട്ട് പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറുടെ നീക്കം. വിജിലൻസ് അന്വേഷിക്കുന്ന പ്രധാനപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ ഉടൻ നൽകാൻ പുതിയ ഡയറക്ടർ എൻ.സി അസ്താന എസ്പിമാർക്ക് നിർദ്ദേശം നൽകി. ഇതോടെ ബാർകോഴ മുതൽ ഇ.പി.ജയരാജന്റെയും കെ.കെ.ഷൈലജയുടെയും അന്വേഷണങ്ങളിൽ വരെ പുതിയ ഡയറക്ടറുടെ ഇടപെടലുണ്ടാകും. സർക്കുലറിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു