അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ സർക്കാർ ഇടപെടണമെന്നാവശ്യം

അറ്റ്ലസ് രാമചന്ദ്രനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍. ജയിലില്‍ അറ്റ്ലസ് രാമചന്ദ്രനെ നേരില്‍ കണ്ട ഹൃദയസ്പര്‍ശിയായ അനുഭവം അദ്ദേഹം പങ്കുവച്ചു. അറ്റ്ലസ് രാമചന്ദ്രന് നീതിവേണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍  സംഘടിപ്പിച്ച ആദ്യ ജനകീയ കൂട്ടായമയില്‍ പങ്കെടുക്കുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ .

2017 ലെ പുതുവര്‍ഷ ദിനത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ അറ്റ് ലസ് രാമചന്ദ്രനെ ജയിലി‍ല്‍ കണ്ടത്. പലരെയും വിശ്വസിച്ചതിന്‍റെ പേരിലുണ്ടായ അബദ്ധമാണ് അറ്റലസ് രാമചന്ദ്രന് പറ്റിയത്. അദ്ദേഹം ക്രിമിനലല്ല. കേന്ദ്രം ഇടപെട്ടു ഉടന്‍ മോചിതനാകുമെന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല . സഹായിച്ചവര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണ് ജനകീയ കൂട്ടായ്മയ്ക്കെത്തിയതും.