കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഭഷ്യവിഷബാധ; ആശങ്കയോടെ ബന്ധുക്കൾ

ന്യൂസീലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്‍റെ അവസ്ഥയിൽ ആശങ്കയോടെ ബന്ധുക്കൾ. കൊട്ടാരക്കര സ്വദേശികളായ ഷിബു കൊച്ചുമ്മൻ ഭാര്യ സുബി ബാബു, ഷിബുവിന്‍റെ അമ്മ ഏലിക്കുട്ടി ഡാനിയൽ എന്നിവരാണ് ഹാമിൽട്ടണിലെ ആശുപത്രിയിൽ കഴിയുന്നത് . കൊട്ടാരക്കരയില്‍ നിന്ന് ഇന്നലെ രാത്രി തിരിച്ച ബന്ധുക്കൾ ഇന്ന് വൈകിട്ടോടേ ന്യൂസീലൻഡിലെത്തും 

 ഇന്നലെ രാവിലെയാണ് ന്യൂസ് ലൻസ് ആശൂപത്രി അധികൃതർ ബന്ധുക്കളെ ബന്ധപ്പെട്ട് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നത്. അപ്പോൾ മുതൽ പ്രാർഥനയിലാണ് കുടുംബം . ഏലിക്കുട്ടി ചെറുതായി സംസാരിച്ചു തുടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഷിബുവും സുബിയും അബോധാവസ്ഥയിൽ തുടരുകയാണ് . ഇവരുടെ രണ്ടു മക്കളായ അബിയ , ജോഹാന ഷിബു എന്നിവർ ന്യൂസ് ലെൻഡിലെ ഹാം മിൽട്ടൺ മാർത്തോമ്മ പള്ളി അധികൃതരുടെയും മലയാളി അസോസിയേഷൻൊയും സംരക്ഷണയിലാണ് . ഷിബുവിന്റെ സഹോദരി ഷീന സുബിയുടെ സഹോദരൻ സുനിൽ എന്നിവരാണ് ന്യൂസ് ലൻഡിലേക്ക് പുറപ്പെട്ടത്.  

ആറു മാസത്തെ വിസിറ്റിംഗ് വിസയിൽ കുട്ടികളെ നോക്കാനാണ് ഏലിക്കുട്ടി ന്യൂസ് ലെൻഡിൽ എത്തിയത്.വിസിറ്റിംഗ് വിസ ആയതിനാൽ ഏലിക്കുട്ടിയുടെ ചികിത്സയ്ക്ക് മാത്രം ഇന്ത്യൻ രൂപ രണ്ട് ലക്ഷം ദിവസവും വേണം. .ഷിബു ഭാര്യ സുബിയും ന്യൂസ് ലെൻഡിലെ പൗരത്വം സ്വീകരിച്ചതിനാൽ ഇവരുടെ ചികിത്സ ചെലവുകൾ ഇൻഷ്വറൻസ് മുഖേനെ നടക്കും. ഈ മാസം 10നാണ് കാട്ടു പന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായത്. കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു.