സഹപാഠി നൽകിയ ആസിഡ് കലർന്ന പാനീയം കുടിച്ചു; ചികിത്സയിലുള്ള വിദ്യാർഥി മരിച്ചു

കന്യാകുമാരിയിൽ സഹപാഠി നൽകിയ ആസിഡ് കലർന്ന ശീതളപാനീയം കുടിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ആറാം ക്ളാസുകാരൻ മരിച്ചു.  കേരള അതിർത്തിയായ ആദംകോട്ടെ സ്വകാര്യ സ്കൂളില  വിദ്യാർത്ഥി അശ്വിനാണ് മരിച്ചത്. ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആസിഡ്  കലർത്തി ശീതളപാനീയം  നൽകാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

സെപ്റ്റംബർ 24ന് ആദംകൊട്ടെ സ്കൂളിൽ വച്ചാണ് അശ്വിനു മറ്റൊരു ക്ലാസ്സിൽ പഠിക്കുന്ന കുട്ടി പാക്കറ്റ് ജ്യൂസ്‌ കുടിക്കാനായി നൽകിയത്. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴായിരുന്നു ഇത്.

. വീട്ടിലെത്തിയ അശ്വിനു പെട്ടന്ന് പനി തുടങ്ങി . ആരോഗ്യ നില വഷളായതിനെ തുടർന്ന്, മാർത്താണ്ഡത്തെ ആശുപത്രിയിലും പിന്നീട്,  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചു നടത്തിയ പരിശോധനയിലാണ്  ആന്തരികവായവങ്ങൾക്ക് ഗുരുതര പരുക്കേട്ടതായി കണ്ടെത്തിയത്. ആസിഡ് അംശം ഉള്ള ജ്യൂസ്‌ ഉള്ളിൽ ചെന്നതിനെ തുടർന്ന് ഇരു വൃക്കകളു തകരാറിലായിരുന്നു. ചികിത്സായിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചു. സഹപാഠി നൽകിയ ജ്യൂസ്‌ കുടിച്ചതാണ്  പ്രശ്നങ്ങൾക്ക് കാരണം എന്ന് അശ്വിൻ പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

എന്നാൽ ആസിഡ് കലർന്ന പാനീയം നൽകിയ ആളെ കണ്ടെത്താൻ ഇനിയും പൊലിസിന് സാധിച്ചിട്ടില്ല. സ്വകാര്യ സ്കൂൾ അധികൃതരുടെ ഇടപെടലാണ് ഇതിനു കാരണമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. കുട്ടി ആശുപത്രിയിലായതിനുശേഷം പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സമരങ്ങൾ ഉണ്ടായിരുന്നു . കളയിക്കാവിള പൊലിസിലാണ് കുടുംബം പരാതി നൽകിയിട്ടുള്ളത്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവരുന്നതായി പൊലിസ് അറിയിച്ചു. 

The student under treatment died