E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 07:50 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളുടെ പ്രവേശനം ആചാര ലംഘനമായി കാണേണ്ടതില്ലെന്ന് തന്ത്രി കുടുംബാംഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളുടെ പ്രവേശനം ആചാര ലംഘനമായി കാണേണ്ടതില്ലെന്ന് തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. സവര്‍ണര്‍ മാത്രം കയറിയിരുന്ന ക്ഷേത്രത്തില്‍ അവര്‍ണര്‍ക്കു പ്രവേശനം അനുവദിച്ച നാടാണിത്. സര്‍ക്കാരും വൈദിക ശ്രേഷ്ഠരും ചര്‍ച്ച ചെയ്താല്‍ ആചാരങ്ങള്‍ മാറ്റാവുന്നതാണെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് തൃശൂരില്‍ മനോരമ ന്യൂസിനോട് പറ‍ഞ്ഞു. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് നിലവില്‍ പ്രവേശനമില്ല. കോഴിക്കോട് ആര്യസമാജത്തില്‍ നിന്ന് ഹൈന്ദവ വിശ്വാസിയാണെന്ന് രേഖ കിട്ടിയാല്‍ മാത്രമാണ് പ്രവേശനം. ഈ വ്യവസ്ഥ പുതിയ സാഹചര്യത്തില്‍ തിരുത്തണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കണം. 

അഹിന്ദുക്കളായ നിരവധി വിശ്വാസികള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ അനുമതി തേടി വരാറുണ്ടെന്ന് തന്ത്രി കുടുംബാംഗം പറയുന്നു. കാലഘട്ടത്തിന് അനുയോജ്യമായ മാറ്റം അനിവാര്യമാണ്. ആചാര മാറ്റങ്ങളില്‍ ഏകപക്ഷീയമായ തീരുമാനം ഒഴിവാക്കണമെന്ന് മാത്രം. ഗുരുവായൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഒരേതീരുമാനം സ്വീകരിക്കണം. ഇനി, ദേവസ്വം മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കട്ടേയെന്നും ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.