ഭിന്നശേഷിയുള്ള ഇരുപത്തിരണ്ടു പേര് ഗുരുവായൂരില്‍ മിന്നുചാര്‍ത്തി. കരുണ ഫൗണ്ടേഷനാണ് നന്മയുള്ള ഈ മാംഗല്യത്തിന് പന്തലൊരുക്കിയത്.
പതിനൊന്നു വിവാഹങ്ങള്‍. വധൂവരന്മാര് ഭിന്നശേഷിയുള്ളവര്‍. ചിലര്‍ക്കു കേള്‍വി ശക്തിയില്ല. മറ്റു ചിലര്‍ അന്ധര്‍. ചിലര്‍ക്ക് ശാരീരിക വൈകല്യങ്ങള്‍. കരുണ ഫൗണ്ടേഷന്റെ കരുണയില്‍ പതിനൊന്നു ദമ്പതികള്‍ക്കു ജീവിതം തുടങ്ങാന്‍ കഴിഞ്ഞു. വിവാഹ വസ്ത്രവും സ്വര്‍ണമാലയും തുടങ്ങി എല്ലാവിധ സമ്മാനങ്ങളും നല്‍കിയിരുന്നു. ആയിരത്തിയഞ്ഞൂറോളം പേര്‍ക്കു സദ്യയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരാണ് മിന്നുകെട്ടിയത്. പുഷ്പഹാരവും താലിമാലയും എടുത്തു നല്കാന് മന്ത്രി എ.സി.മൊയ്തീന് എത്തിയിരുന്നു.
ഇതു അഞ്ചാമത്തെ സമൂഹവിവാഹമാണ്. നൂറോളം ഭിന്നശേഷിക്കാരാണ് കരുണയുടെ തണലില്‍ പുതിയ ജീവിതം തുടങ്ങിയത്.