E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 20 2020 08:27 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഭഗവാനെ ഊട്ടാന്‍ ആഗ്രഹം; ഞാന്‍ പറഞ്ഞത് ഹൃദയം തുറന്ന്: സുരേഷ് ഗോപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suresh-gopi-15-9
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആക്ഷന്‍ ഹീറോ അല്‍പം ദേഷ്യത്തിലാണ്.യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതാണ് താരത്തെ പ്രകോപിപിച്ചിരിക്കുന്നത്. അടുത്ത ജന്മത്തില്‍‍ ബ്രാഹ്മണനായി ജനിച്ച് ശബരിമല ശാസ്താവിനെ ഊട്ടാനും ഉറക്കാനും ഉള്ള ഭാഗ്യം ഉണ്ടാവണം എന്ന തന്റെ ആഗ്രഹത്തെ തുറന്നു പറഞ്ഞതാണ് സമൂഹമാധ്യമങ്ങള്‍ കേറി പിടിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തി. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം സിനിമാസ്റ്റൈലില്‍ തന്നെ മറുപടി പറയുകയാണ് പ്രിയതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.

കുര്‍ബാന കൈക്കൊള്ളാന്‍ ക്രിസ്ത്യാനിയായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയാകുമോ? ഇല്ലാലോ പിന്നെയെങ്ങനെ ശാസ്താവിനെ പൂജിക്കാന്‍ താഴ്മണ്‍ കുടുംബത്തില്‍ ബ്രാഹമ്ണനായി പിറക്കണമെന്ന് പറയുന്നത് വര്‍ഗീയമാകും. ഇതില്‍ വേറെ ഒന്നും ഇല്ല, പത്ത് പതിനഞ്ച് വര്‍ഷമായി ശബരിമലയില്‍ പോകുന്ന എളിയ ഭക്തന്റെ ആഗ്രമാണ് പറഞ്ഞത്. ഭക്തിയുടെ പാരമ്യത്തില്‍ ആ തിരുനടയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ആഗ്രച്ചിട്ടുണ്ട് ഭഗവാനെ ഊട്ടുന്ന കൈകള്‍ എന്റെതായിരുന്നെങ്കില്‍... ഭഗവാനെ ഉറക്കുന്ന നാവ് എന്റെതായിരുന്നെങ്കില്‍ എന്നെല്ലാം  അതിന് ഉള്ള ഒരു ഉപാധിയാണ് ഞാന്‍ പറഞ്ഞത്. ഇതില്‍ മറ്റ് വിവാദങ്ങളൊന്നും ഇല്ല ഞാന്‍ എന്‍റെ ഹൃദയം തുറന്നാണ് പറഞ്ഞത്.

ബ്രാഹ്മണിക്കല്‍ ചിന്തകളെ ഊട്ടി ഉറപ്പിക്കുന്നതും ജാതി ചിന്തകളെ വാഴ്ത്തുന്നതുമല്ലെ താങ്കളുടെ പ്രസംഗം?  

അങ്ങനെ കരുതുന്നവര്‍ക്ക് അങ്ങനെ കരുതാം.. ഈ ഉടച്ച് വാര്‍ക്കല്‍ ഹിന്ദുമതത്തില്‍ മാത്രം മതിയോ? ചര്‍ച്ചിലും മോസ്കിലും എല്ലാം പുരോഹിതന്മാരുടെ രീതികളും ചിട്ടകളും ഉണ്ട് അതൊന്നും മാറ്റാന്‍ പറയുന്നില്ലാലോ? നിസ്കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ലാലോ? തന്ത്രവും മന്ത്രവുമെല്ലാം പഠിച്ച് വരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ അതിന് ഞാന്‍ എതിര് പറഞ്ഞിട്ടില്ല. പക്ഷെ ഇത് എന്റെ ആഗ്രഹമാണ്. കപട മനുഷ്യസ്നേഹികളാണ് ഇതിനെതിരെ രംഗത്ത് വരുന്നത്. രോഹങ്ക്യകള്‍ക്ക് വേണ്ടി വാദിക്കുന്ന മനുഷ്യസ്നേഹികള്‍ കശ്മിരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ല ഈ പക്ഷപാതിത്വം എല്ലാകാര്യത്തിലും ഉണ്ട്.

ഇത് അയ്യപ്പ ഭക്തി മാത്രമാണോ?

അത് പ്രസംഗത്തില്‍ വ്യക്തമാണല്ലോ വെറുതേ വിമര്‍ശിച്ച് കത്തികേറുകയാണ് 

കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് ആര്‍എസ്എസിലും ബിജെപിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രസംഗം എന്ന് ? 

അത് പുള്ളിയുടെ അഭിപ്രായം അത് അദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസാഭാംഗം അമ്പലത്തില്‍ പോകരുെതന്ന് കൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയ വികാരമാണ്... വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു. 45തവണയായി മല ചവിട്ടുന്നു. പത്ത് വര്‍ഷമായി പ്രതിവര്‍ഷം രണ്ട് തവണ പോകാറുണ്ട്. പൈങ്കുനി ഉത്രത്തിന് പോയി ഭഗവാന് നേദിച്ച  ഊണ് അതേ ഇലയില്‍ കഴിച്ചിട്ടുണ്ട്. എന്റെ ആഗ്രഹം ശബരിമല തന്ത്രിയോടും പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ലെന്നാണ് അദേഹം പറഞ്ഞത് ഇപ്പോള്‍ താങ്കളെ ഇവിടെ വേണം പക്ഷെ അടുത്ത ജന്മത്തില്‍ ഈ കുടുംബത്തില്‍ പൗത്രനായി ജനിക്കട്ടെയെന്നും അദേഹം അനുഗ്രഹിച്ചിട്ടുണ്ട്. എന്‍റെ ആഗ്രഹം ഒരു ഗാനരൂപത്തിലാക്കണമെന്ന് കൈതപ്രം നമ്പൂതിരിയോട് നേരത്തെ പറഞ്ഞിരുന്നു. വിഷയ ദാരിദ്രം കൊണ്ടാണ് ഈ ആഗ്രഹം എടുത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ബ്രാഹ്മണരോടുള്ള ആരാധന മറ്റ് സമുദായക്കാരോടുള്ള  പുച്ഛത്തില്‍ നിന്നാണോ?

കാടിന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് ഞാന്‍. ആദിവാസികള്‍ക്ക് വേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി സ്വച്ഛഭാരത് പ്രഖ്യാപിക്കുന്നതിന് മുമ്പ് പോങ്ങാട് കാട്ടിനകത്ത് കിലോമീറ്ററുകളോളം നടന്ന് ആദിവാസികള്‍ക്ക് വേണ്ട് ശുചിമുറി നിര്‍മ്മിച്ച് നല്‍‍കി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇപ്പോഴും ചെയ്യുന്നുണ്ട്. വിമര്‍ശിക്കുന്ന കൊടിയേരിയും അദേഹത്തിന്റെ പാര്‍ട്ടിയും ആദിവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്ത്ുവെന്ന് സമൂഹം ചോദിക്കണം. ബ്രാഹ്മണനായാലേ ശ്രേഷ്ഠതയുള്ളു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല അത് എന്റെ വ്യക്തിപരമായ ആഗ്രഹമാണ്. എന്റെ ഹൃദയവികാരമാണ്. ഇതിന് എന്ത് വ്യാഖ്യാനം നല്‍കിയാലും കുഴപ്പമില്ല എന്റെ വാക്ക് എനിക്ക് സ്വന്തം വ്യാഖ്യാനങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രം. സുരേഷ് ഗോപി ചെയ്യുന്ന നന്മകളെ കുറിച്ച് ആരും ചര്‍ച്ചെ ചെയ്തിട്ടില്ല. വര്‍ഗീയത ഒരു കാര്യത്തിലും  കാണിച്ചിട്ടില്ല അശരണരെ സഹായിക്കുന്നതില്‍ ഒരു വേര്‍തിരിവും ഇല്ല. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത ചുങ്കപ്പണം കൊണ്ട് ജീവിക്കുന്നവരാണ് ഇവിടുത്തെ ചില എംപിമാര്‍ ഞാന്‍ പക്ഷെ എംപിയുടെ ശമ്പളം ഉള്‍പ്പെടെ സേവനത്തിനായി ഉപയോഗിക്കുന്നു. അതിന്റെ കണക്കൊന്നും പറഞ്ഞ് നടക്കാറില്ല. ഞാന്‍ ചെയ്യുന്ന നന്മകളുടെ ഫലം ഞാന്‍ അനുഭവിക്കുന്നുണ്ട് അസൂയലാക്കള്‍ക്കുള്ള മരുന്ന് എന്റെ കൈയ്യില്‍ ഇല്ല. അവരോടൊക്കെ പുച്ഛം മാത്രം, ഹൃദയ ശുദ്ധിയോടെ വ്യാഖ്യാക്കുന്നവര്‍ക്ക് വിമര്‍ശിക്കാനാകില്ല.