ബിഡിജെഎസുമായുള്ള തർക്കം പരിഹരിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരൻ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് എൽഡിഎഫ് കൂട്ടുകച്ചവടത്തിന്റെ തെളിവാണ് വട്ടിയൂർക്കാവിൽ കോൺഗ്രസിനെ ഇടതു പക്ഷം സഹായിച്ചുവെന്ന കെ.മുരളീധരന്റെ പ്രസ്താവനയെന്നും ശ്രീധരൻ പിള്ള ആരോപിച്ചു
ബിഡിജെഎസുമായുള്ള തർക്കം പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് വേങ്ങരയിൽ ക്ഷീണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടത്. വട്ടിയൂർക്കാവിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കോണ്ഗ്രസ് സിപിഎം കൂട്ടു കച്ചവത്തിലൂടെ ആണ്ബിജെപിയെ തോൽപ്പിച്ചത്. കെ.മുരളീധരനാണ് ഇതിനു നേതൃത്വം നൽകിയത്. വേങ്ങരയിൽപ്രധാന പ്രചാരണയുധമായി ഉപയോഗിയ്ക്കാനാണ് ബിജെപിയുടെ തീരുമാനം.