വാക്കുതര്‍ക്കം കയ്യാങ്കളിയായി; അമ്മ മകളെ കുത്തിക്കൊന്നു

അമ്മയുമായുള്ള വഴക്കിനിടെ 19കാരി കൊല്ലപ്പെട്ടു. തെക്കന്‍ ബെംഗളൂരുവിലെ ശാസ്​ത്രി നഗറിലാണ് വഴക്കിനിടെ അമ്മ മകളെ കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30യോടെയാണ് സംഭവം നടന്നത്. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. പര്സപരമുള്ള ആക്രമണത്തിനിടെയാണ് മകളായ സാഹിതിക്ക് കുത്തേറ്റത്. പരുക്കേറ്റ് അമ്മ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറച്ച് കാലം മുമ്പ് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് സാഹിതി അമ്മക്കൊപ്പമായിരുന്നു താമസം. 

A mother stabbed her daughter to death during a fight\