അണയ്ക്കാനാവാതെ മാലിന്യ മലയിലെ വൻതീപിടിത്തം; ബിജെപി–ആപ്പ് പോര് രൂക്ഷം

ഡൽഹി ഗാസിപൂരിൽ മാലിന്യ മലയിലെ വൻതീപിടിത്തം മണിക്കൂറുകൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇന്നലെ വൈകുന്നേരം പടർന്ന തീ വൻമാലിന്യകൂമ്പാരത്തിന്റെ വലിയൊരുഭാഗത്ത് വ്യാപിച്ചു. തീപിടിത്തത്തെച്ചൊല്ലി ബിജെപി ആപ്പ് വാക്പോരും രൂക്ഷമായി. സംഭവത്തില്‍ തിരിച്ചറിയാത്ത ആളുകളെ പ്രതിചേര്‍ത്ത് ഡല്‍ഹി പൊലീസ് കേസെടുത്തു 

മാലിന്യമാലയാൽ ഇടയ്ക്കിടെ ചെറുതും വലുതുമായ തീപിടത്തങ്ങൾ ഉണ്ടാകാറുണ്ട്.  മാലിന്യ സംസ്കരണത്തിൽ എഎപി ക്ക് കൃത്യമായ പദ്ധതി ഇല്ലാത്തതാണ് ഗാസിപൂരിലെ  അവസ്ഥക്ക് കാരണമെന്ന് ബി ജെ പി ആരോപിച്ചു. ബി ജെ പി ഭരണകാലമാണ് ഗാസിപൂരിനെ അപകട നിലയിൽ എത്തിച്ചത് എന്നാണ്. തീപിടത്തിന്റെ കാരണം അന്വേഷിക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചു. തീപിടിത്തം പ്രചാരണവിഷയവുമാകും. 

Delhi ghazipur fire update