കര്‍ണാടക മുഖ്യമന്ത്രി നാളെ ബസ് കണ്ടക്ടറാകും

കര്‍ണാടക മുഖ്യമന്ത്രി നാളെ ബസ് കണ്ടക്ടറാകും. നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി’ പദ്ധതി കര്‍ണാടക മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.  അതിന്റെ ഭാഗമായാണ് സിദ്ധരാമയ്യ നാളെ കണ്ടക്ടറാവുന്നത്. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പു നല്‍കുന്ന പദ്ധതിയാണ് ശക്തി. 

ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസില്‍ നാളെ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. മന്ത്രിമാരും നിയമസഭാംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന ജില്ലകളില്‍ ബസിന് ഫ്ലാഗ് ഓഫ് നല്‍കും. ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുെട ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതി. അധികാരത്തിലെത്തി ഒരു മാസത്തിനുളളില്‍ തന്നെ സിദ്ധരാമയ്യ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.  

Karnataka CM kickstart free bus rides for women