‘കണ്ടക്ടര്‍ ‍ഡിവൈഎഫ്ഐ; മൊഴി നുണ’; പുതിയ വാദം; കോടതിയെ സമീപിച്ച് ഡ്രൈവര്‍

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയുമായുള്ള തര്‍ക്കത്തില്‍ കോടതിയെ സമീപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എച്ച്. എല്‍.യദു. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം തര്‍ക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറിയത് കണ്ടില്ലെന്നത് ഉള്‍പ്പടെ കണ്ടക്ടര്‍ പൊലീസിന് നല്‍കിയ മൊഴി നുണയാണെന്നും യദു ആരോപിച്ചു. മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയിക്കുന്നതായും യദു പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

Bus conductor is DYFI member, alleges Yadu