പത്താംക്ലാസിൽ 157 സ്കൂളുകളിൽ സമ്പൂർണ തോൽവി; നാണക്കേടിന്റെ 'ഗുജറാത്ത്' മോഡൽ

പ്രതീകാത്മക ചിത്രം

ഒരു കുട്ടിയെ പോലും പത്താം ക്ലാസ് കടമ്പ കടത്താനാവാതെ ഗുജറാത്തിലെ 157 സ്കൂളുകൾ. സംസ്ഥാനത്ത് പരീക്ഷയെഴുതിയ 165690 വിദ്യാർഥികളിൽ 27,446 കുട്ടികൾ മാത്രമാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്.  64.62 ആണ് വിജയശതമാനം. 76 ശതമാനം വിജയവുമായി സൂറത്താണ് ഒന്നാമത്. ദഹദ് ഏറ്റവും പിന്നിലും. 40.75 ശതമാനമാണ് ദഹദിലെ വിജയശതമാനം. 

പരീക്ഷയെഴുതി വിജയിച്ചവരിൽ 6111 വിദ്യാർഥികൾ എ വൺ ഗ്രേഡും 127652 വിദ്യാർഥികൾ ബി ടു ഗ്രേഡും നേടി. 96,000 വിദ്യാർഥികൾ മാതൃഭാഷയായ ഗുജറാത്തിയിൽ തോറ്റു. 1.96 ലക്ഷം വിദ്യാർഥികളാണ് കണക്കിൽ പരാജയപ്പെട്ടത്.

Zero students passed Class 10 in 157 schools; Gujarat