ഡല്‍ഹി നിയമസഭയില്‍ അരവിന്ദ് കേജരിവാളിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ബി.ജെ.പി. ബജറ്റ് സമ്മേളനത്തിലാണ് ബി.െജ.പി നീക്കം. മനീഷ് സിസോദിയയുെട അറസ്റ്റ് ആം ആദ്മി പാര്‍ട്ടി ചോദ്യം ചെയ്യും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. മാര്‍ച്ച് 21നാണ് ബജറ്റ് . സമ്മേളനത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ കടന്നുകയറ്റവും ചോദ്യം ചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു. സി.ബി.ഐയെയും ഇ.ഡിയെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണന്നും അത് അപലപനീയമാണെന്നും എഎപി. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരുക്കുകയാണെന്നും അതിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് രാംവീര് സിങ് ബിധുരി അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ അധികാരം ധൂര്‍ത്തടിക്കുകയും ജനങ്ങളുടെ അവകാശം കൊള്ളയടിക്കുകയുമാണെന്ന് ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ്, സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായി യാതൊരു അവകാശവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കേജരിവാള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം; നീക്കവുമായി ബിജെപി
സ്വന്തം ലേഖകൻ
MORE IN INDIA
-
വളകാപ്പ് ചടങ്ങിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ഏഴുമാസം ഗര്‍ഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
-
മുസ്ലിം വോട്ട് ബാങ്കിൽ വലിയ സ്വാധീനം; മമത ബാനർജിക്ക് ആശങ്കയായി ഐഎസ്എഫിന്റെ സാന്നിധ്യം
-
മണിപ്പൂര്‍ കലാപത്തിന് ഒരുവയസ്; പൊലിഞ്ഞത് 220 ജീവന്; തകര്‍ന്നടിഞ്ഞ് സമ്പദ്ഘടന
-
'ശ്രീ കൃഷ്ണന്റെ റെക്കോര്‍ഡ് മറികടക്കാനാണ് പ്രജ്വലിന്റെ ശ്രമം'; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്
-
ചൂടായതോടെ സ്കൂളില്‍ പിള്ളേരില്ല; നീന്തല്കുളമൊരുക്കി അധ്യാപകര്‍; ഹാപ്പിയെന്ന് കുട്ടികള്‍
-
യാത്രക്കാര്‍ക്ക് തണലേകാന്‍ ഗ്രീൻ ഷെയ്ഡ് നെറ്റ്; പുതുച്ചേരിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ
RELATED STORIES
-
ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് സീറ്റില്ല; ഇളയമകന് മത്സരിക്കും
-
ഗുജറാത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് എഎപി; പ്രാചരണത്തിന് മുന്നില്‍ സുനിത കേജ്രിവാള്
-
‘ഞങ്ങള്‍ കേജ്രിവാളിനൊപ്പം’ ഒപ്പ് ശേഖരിച്ച് എഎപി; പ്രചാരണത്തിന് പുതിയ മുഖം
-
രേഖ പത്രയെന്ന അതിജീവിതയെ മുന്നില്‍ നിര്‍ത്തി ബിജെപി; മമത ബാനര്‍ജിക്ക് പ്രതിസന്ധിയാകുമോ?
-
മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ അനുവദിക്കില്ല: കെ.മുരളീധരന്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.