ഗാന്ധിജിയുടെ ഓർമകളിൽ ഹരിജൻ സേവക് സംഘ് ആസ്ഥാനവും കസ്തൂർബ കുടിറും

ഡൽഹിയിൽ ഗാന്ധിജിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ആദ്യം എത്തുന്ന രണ്ടിടങ്ങളാണ് ഗാന്ധി  വെടിയേറ്റ് വീണ ബിർള ഹൗസും അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടും. ഇതുകൂടാതെ ഗാന്ധിജി കുടുംബത്തോടൊപ്പം താമസിച്ച ഒരിടമുണ്ട് ഡൽഹിയിൽ. കാണാം കിങ്സ്വേ ക്യാമ്പിലെ ഹരിജൻ സേവക് സംഘ് ആസ്ഥാനവും കസ്തൂർബ കുടിറും.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടു മുമ്പുള്ള സമയങ്ങളില്‍ ഗാന്ധിജി ഡല്‍ഹിയില്‍ തന്നെയുണ്ടായിരുന്നു. അത്തരത്തിൽ ഗാന്ധിജി തങ്ങിയ , ചർച്ചകൾ നടത്തിയ , കുടുംബത്തോടൊപ്പം ചിലവിട്ട പലയിടങ്ങളും മനപൂർവ്വവും അല്ലാതെയും പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് കസ്തൂർബ കുടിർ. തൊട്ടുകൂടായ്മ ഇല്ലാതാക്കാനും അധഃസ്ഥിതവിഭാഗത്തിന്റെ ഉന്നമനത്തിനുമായി 1932-ൽ ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന്റെ  ആസ്ഥാനമായിരുന്നു 

കിംഗ്സ്വേ ക്യാംപിലെ 24 ഏക്കറിൽ ആദ്യം ഉണ്ടായിരുന്നത്. തടിച്ചു കൂടുന്ന ജനക്കൂട്ടത്തോട് തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഗാന്ധിജി ആവർത്തിച്ചു കൊണ്ടിരുന്നു. ആശ്രമത്തിനകത്തുള്ള  രണ്ടുനില വീട്ടിൽ താമസിച്ച് ഇത് തുടർന്നു. 1930 ലും 40 ലും ആയി  180 ദിവസമാണ് ഗാന്ധിജി ഭാര്യ കസ്തൂർബാ ഗാന്ധിക്കും മകൻ ദേവദാസ് ഗാന്ധിക്കുമൊപ്പം ഇവിടെ താമസിച്ചത്. മുകളിലെ നിലയിലായിരുന്നു ഏറെ സമവും ഗാന്ധിജി. നെഹ്റു, അംബേദ്കർ, പട്ടേൽ തുടങ്ങിയവർ ഇവിടെ കൂടിക്കാഴ്ചക്കായി എത്തി.

സ്വാതന്ത്ര്യാനന്തരവും ഇവിടെ താമസിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ അഗ്രഹം.  എന്നാൽ നെഹ്‌റുവിന്റെ നിർബന്ധത്തിന് വഴങ്ങി  നഗരത്തിന് നടുവിലേക്ക് മാറി.. പിന്നീട് ഏറെക്കാലം അവഗണിക്കപ്പെട്ട് കിടന്ന ഇവിടം 2017 ൽ  ഹമീദ് അൻസാരി ഉപരാഷ്ട്രപതിയായിരിക്കെയാണ് നവീകരിച്ച് മ്യൂസിയമാക്കി രാജ്യത്തിന് സമർപ്പിച്ചത്.