ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് വാഹനങ്ങളിലിടിച്ച് രണ്ട് മരണം; 6 പേർക്ക് പരുക്ക്

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. ബസ് ഡ്രൈവറുൾപ്പടെ രണ്ട് പേർ മരിക്കുകയും ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലായിരുന്നു സംഭവം.

ഗൊഹൽപൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും സമീപത്തുണ്ടായിരുന്ന ബൈക്കിലും മറ്റുവാഹനങ്ങളിലും ഇടിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ് കിടന്ന ഡ്രൈവറെയും പരുക്കേറ്റവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ബസിൽ വച്ച് തന്നെ ഡ്രൈവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. 

driver dies of heartattack; bus rammed into vehicles killed and injured