രാഹുൽ, ഡി.കെ, കെ.സി പിന്നെയാെരു ബാലനും; റോഡിൽ പുഷ് അപ്പ്; വിഡിയോ

ഭാരത് ജോഡോ യാത്രയ്ക്കിടെ റോഡിൽ ഒരു ബാലനൊപ്പം പുഷ് അപ്പെടുത്ത് രാഹുൽ ഗാന്ധി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും കെ.സി വേണുഗോപാലും രാഹുലിനൊപ്പം പുഷ് അപ്പ് എടുക്കാൻ കൂടി. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വൻസ്വീകരണമാണ് കർണാടകയിലൂടെ പുരോഗമിക്കുന്ന രാഹുലിന്റെ യാത്രയ്ക്ക് ലഭിക്കുന്നത്. ഡി.കെയുടെയും സിദ്ധരാമയ്യയുടെയും കയ്യിൽ പിടിച്ച് ഓടുന്ന രാഹുലിന്റെ വിഡിയോയും മുൻപ് പുറത്തുവന്നിരുന്നു. വിഡിയോ കാണാം.