ചിക്കൻ റൈസ് കൊടുക്കാൻ വൈകി; കടയുടമയെയും പാചകക്കാരെയും തല്ലിച്ചതച്ചു

chicken-rice.jpg
(പ്രതീകാത്മക ചിത്രം)
SHARE

ചെന്നൈ പെരമ്പൂരില്‍ ഓഡര്‍ നല്‍കിയ ചിക്കന്‍ റൈസ്(ഫ്രൈഡ് റൈസിന്റെ വകഭേദം) നല്‍കാന്‍ വൈകിയെന്നാരോപിച്ചു ഒരുസംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ജീവനക്കാരെ കത്തിയെടുത്തു വെട്ടാനും ശ്രമമുണ്ടായി. ഇന്നലെ രാത്രി പെരമ്പൂർ, മധുരസാമി സ്ട്രീറ്റിലെ കടയിലാണു സംഭംവം. 

അക്രമവുമായി ബന്ധപ്പെട്ട്  ഒരു കുട്ടിയടക്കം 5 പേർ അറസ്റ്റിലായി. ഇന്നലെ വൈകീട്ട് കടയിലെത്തിയ  അഞ്ചംഗ സംഘം ചിക്കൻ റൈസ് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ വിഭവം തയാറാക്കാനും നൽകാനും വൈകി. ഇതോടെയാണു 17 വയസ്സുകാരനടക്കമുള്ളവർ ചേർന്നു കടയിൽ ആക്രമണം അഴിച്ചു വിട്ടത്. കടയിലെ ഉപകരണങ്ങളും കസേരയും മറ്റും തല്ലിത്തകർത്ത സംഘം പിന്നാലെ കടയുടമ കാർത്തിക്കിനെയും പാചകക്കാരെയും ആക്രമിച്ചു. 

കത്തി ഉപയോഗിച്ചു പരുക്കേൽപ്പിക്കാനും ശ്രമമുണ്ടായി. 5 പേരെയും പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. സംഘത്തിലെ കുട്ടിയെ കോടതി നിർദേശ പ്രകാരം ബാലസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മറ്റുള്ളവരെ റിമാൻഡ് ചെയ്തു. ഇവരിൽ നിന്നു 2 കത്തികൾ പിടിച്ചെടുത്തു

MORE IN INDIA
SHOW MORE