കോട്ടയം കുറവിലങ്ങാടിന് സമീപം കാളിയാര്‍തോട്ടത്ത് വന്‍ ലഹരിവേട്ട. കന്നുകാലി ഫാമിന്റെ മറവിലെ പാന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റാണ് പൊലീസ് പിടികൂടിയത്. 20 ലക്ഷം രൂപയുടെ പാന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു.
20 ലക്ഷം രൂപ വരുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍, കവറുകള്‍,പാന്‍ നിര്‍മാണത്തിനായുള്ള യന്ത്രങ്ങള്‍ എന്നിവയാണ് പൊലീസ് പിടികൂടിയത്.കാളിയാര്‍ തോട്ടത്തെ സ്കാര്യവ്യക്തിയുടെ ഫാം വാടകയ്ക്കെടുത്ത് അതിന്റെ മറവിലായിരുന്നു നിര്‍മാണം.ഒഴിഞ്ഞ സ്ഥലം ആയതുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എളുപ്പം നടക്കുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍.കന്നുകാലി ഫാമിനോട് ചേര്‍ന്നുള്ള ചെറിയ മുറിയില്‍ രാത്രിയിലായിരുന്നു നിര്‍മാണം.
രാത്രിയിലെ നിര്‍മാണം കഴിഞ്ഞാല്‍ പകല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തും. ഏറ്റുമാനൂര്‍ സ്വദേശികളായ ജഗന്‍ സംക്രാന്തി സ്വദേശിയായ ബിബിന്‍ എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുന്‍പും സമാനമായ കേസുകളില്‍ പ്രതികളാണ് ഇവര്‍. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല
ഫാമിന്റെ മറവില്‍ നിര്‍മാണം നടത്തിയിരുന്ന ഇവര്‍ ഗര്‍ഭിണിയായിരുന്ന പശുവിനടക്കം ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്പെഷല്‍ സ്ക്വാഡും കുറവിലങ്ങാട് പൊലീസും ചേര്‍ന്നാണ് പാന്‍ നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്.