'ഇന്ത്യ-ജപ്പാൻ സഹകരണം പ്രധാനം'; ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂടിന് തുടക്കം

ചൈനയെ നേരിടാന്‍  ഇന്ത്യ ഉള്‍പ്പെടുന്ന ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂടിന് ടോക്കിയോയില്‍ തുടക്കമായി. വ്യാപാരം വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയില്‍ 13 രാജ്യങ്ങള്‍ അംഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ചടങ്ങില്‍ പങ്കെടുത്തു. ടോക്കിയോയില്‍ എത്തിയ മോദി വിവിധ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി. കോവിഡാനന്തര ലോകത്ത് ഇന്ത്യ–ജപ്പാന്‍ സഹകരണം ഏറെ സുപ്രധാനമാണെന്ന് മോദി ട്വീറ്റ് ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഒാസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 

വെണ്ണയിലല്ല, കല്ലില്‍ വരയ്ക്കുന്നവനാണ് താനെന്ന് സര്‍ക്കാരിന്‍റെ ഇച്ഛാശക്തി വ്യക്തമാക്കി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.