യുദ്ധം; കുത്തനെ ഉയർന്ന് അസംസ്കൃത എണ്ണ വില; രാജ്യത്ത് ഇന്ധനവില കൂടും

റഷ്യ– യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വില  2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.  ബാരലിന് 130 ഡോളറാണ് ഇപ്പോഴത്തെ വില. ഇന്ത്യയിലും നാളെ മുതല്‍ പെട്രാള്‍,ഡീസല്‍ വില കൂടുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഒാഹരി വിപണിയും ഇന്ന് വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തില്‍. രൂപയുടെ മൂല്യം സര്‍വകാല ഇടിവിലേക്ക് കൂപ്പുകുത്തി. സ്വര്‍ണവിലയും ഗ്രാമിന് 100 രൂപ കൂടി 

റഷ്യയില്‍നിന്നുള്ള ക്രൂഡ് ഒായില്‍ വിലക്കാനുള്ള ചര്‍ച്ചകളും, ഉല്‍പാദനം കൂട്ടേണ്ടെന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനവുമാണ് വില ഉയരാന്‍ കാരണം.  ക്രൂഡ് ഒായില്‍ വിലക്കയറ്റം ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. നാളെ മുതല്‍ ഇന്ത്യന്‍ വിപണയില്‍ പ്രതിഫലിക്കും

ക്രൂഡ് ഓയില്‍ വിലവര്‍ധന രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നിരക്ക് സര്‍വകാല റെക്കോര്‍ഡായ 76.96 ആയി താഴ്ന്നു. രൂപയുടെ മൂല്യം തിരിച്ചടി നേരിട്ടതും എണ്ണവിലക്കയറ്റവും ആഭ്യന്തരവിപണിയെ ബാധിച്ചു. ഓഹരി വിപണി വ്യാപാരം തുടങ്ങിത് കനത്ത നഷ്ടത്തില്‍. സെന്‍സെക്്സ് വ്യാപാരം തുടങ്ങിയത് 1400 പോയിന്റ് ഇടിഞ്ഞ് 52,938 പോയിന്‍റില്‍, നിഫ്റ്റി 385 പോയിന്‍റ് നഷ്ടത്തില്‍ 15,856ല്‍ വ്യാപാരം തുടങ്ങി. സ്വര്‍ണവിലയിലും കുതിപ്പ് കണ്ടു. പവന് ഇന്ന് കൂടിയത് 800 രൂപ.