കരുതല്‍ ശേഖരം വിപണിയിലെത്തിക്കും; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ തീവ്രശ്രമം

ഇന്ധനവില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് ക്രൂഡോയില്‍ പൊതുവിപണിയിലെത്തിക്കും. 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് വിപണിയിലെത്തിക്കുക. വില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി.