മന്ത്രിയായിരിക്കെ 11.32 കോടി രൂപ സമ്പാദിച്ചു; അൻപഴകന്‍റെ വീട്ടിൽ റെയ്ഡ്

തമിഴ്നാട് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.സി. അന്‍പഴകന്റെ വീടുകളിലും ഓഫിസുകളിലും വിജിലന്‍സ് നടത്തുന്ന റെയ്ഡ് തുടരുന്നു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അന്‍പഴകന്‍, ഭാര്യ,രണ്ട് ആണ്‍മക്കള്‍ ,മരുമകള്‍ എന്നിവര്‍ക്കെതിരെ ഇന്നലെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അന്‍പഴകന്റെ ചെന്നൈയിലെയും ധര്‍മ്മപുരിയിലെയും വീടുകള്‍ അടക്കം 55 സ്ഥലങ്ങളിലാണു പുലര്‍ച്ചെ പരിശോധന റെയ്ഡ് ആരംഭിച്ചത്. മന്ത്രിയായിരിക്കെ 11.32 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. എടപ്പാടി പളനിസാമി നേതൃത്വം നല്‍കിയിരുന്ന അണ്ണാഡി.എം.കെ മന്ത്രിസഭയില്‍ നിന്ന്  അഴിമതിക്കേസില്‍പെടുന്ന ആറാമത്തെ മന്ത്രിയാണ് അന്‍പഴകന്‍