‘ലാപ്ടോപ്പെങ്കിലും ഉപയോഗിക്കാൻ അറിയണം മുഖ്യമന്ത്രിയ്ക്ക്’; യോഗിയെ പരിഹസിച്ച് അഖിലേഷ്

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാജ്യം തന്നെ ഒരുപോലെ നോക്കുന്ന പോരാട്ടം നടക്കുന്നത് ഉത്തർപ്രദേശിലാണ്. യോഗി സർക്കാരിനെ താഴെയിറക്കാൻ അഖിലേഷ് യാദവിന്റെ എസ്പിക്ക് കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം. ഒരു ലാപ്ടോപ്പ് പോലും ഉപയോഗിക്കാൻ അറിയാത്ത ആളാകരുത് മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന യോഗിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ വിമർശനം. ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് യോഗി അവ വിതരണം ചെയ്യാത്തതെന്നും ഒരു ലാപ്‌ടോപ്പ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടത് എന്ന് അറിയാത്ത ആളാവരുത് ഒരു മുഖ്യമന്ത്രിയെന്നും അഖിലേഷ് പറഞ്ഞു.അതേസമയം മായാവതിയുടെ ബിഎസ്പിയിൽ നിന്നും ഒട്ടേറെ നേതാക്കളും എംഎൽഎമാരും അഖിലേഷിനൊപ്പം ചേരുകയാണ്. ബിഎസ്പിയിൽ നിന്നും ആറ് എംഎൽഎമാരും ബിജെപിയുടെ ഒരു എംഎൽഎയും എസ്പിയിൽ ചേർന്നിരുന്നു. 

2022 യു.പി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടച്ചൂടുയര്‍ത്തി മുന്നോട്ടുപോവുകയാണ് മുന്നണികൾ. ബിജെപിയെയും യോഗിയെയും താഴെയിറക്കാൻ ഒറ്റയ്ക്ക് തന്നെ മൽസരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനത്ത് ശക്തമല്ല എന്ന ബിജെപി പരിഹസിക്കുമ്പോഴും വലിയ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പൊതുപരിപാടികൾക്ക്.അതേസമയം 300 സീറ്റിലധികം നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് അമിത് ഷായുടെ പ്രഖ്യാപനം. എസ്പിയും ബിഎസ്പിയും ശക്തമായ പ്രചാരണമാണ് നടക്കുന്നത്. 100 സീറ്റ് കേന്ദ്രീകരിച്ചാണ് കോൺഗ്രസ് ഇത്തവണ മൽസരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.