‘കാവി ധരിപ്പിച്ച തിരുവള്ളുവരിനെ മാറ്റി’; പഴയ ചിത്രമെത്തി; ഒന്നും മറക്കാതെ സ്റ്റാലിൻ: കയ്യടി

തമിഴ് ജനതയുടെ അഭിമാനമായി ഉയർത്തി കാട്ടുന്ന കവി തിരുവള്ളുവരെ കാവി വസ്ത്രമണിഞ്ഞ തരത്തിലുള്ള ചിത്രം നീക്കം ചെയ്ത് ഡിഎംകെ സർക്കാർ. കവി തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി മുൻപ് പ്രചരിപ്പിച്ചത് വൻവിവാദമായിരുന്നു. അന്ന് രജനികാന്ത് അടക്കമുള്ള താരങ്ങൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. 

സ്റ്റാലിൻ അധികാരമേറ്റതോടെ ഈ ചിത്രം കൃഷി മന്ത്രി എം.ആർ.കെ പനീർസെൽവത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കാവി വസ്‌ത്രത്തിന് പകരം വെള്ള വസ്‌ത്രം ധരിച്ച തിരുവള്ളുവരിന്റെ ചിത്രമാണ് പുതിയതായി സ്ഥാപിച്ചത്. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലാണ് കാവി അണിഞ്ഞ തിരുവള്ളുവരുടെ ചിത്രം സ്ഥാപിച്ചിരുന്നത്. തിരുവള്ളുവരിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുൻപ് തന്നെ എം.കെ സ്‌റ്റാലിൽ വ്യക്തമാക്കിയിരുന്നു. മുൻ സർക്കാരിന്റെ കാലത്തെ ഇത്തരം ചെയ്തികൾ അക്കമിട്ട് പൊളിച്ചെഴുതുകയാണ് സ്റ്റാലിൻ.