വെല്ലുവിളിച്ച് പത്താംക്ലാസുകാരി; അനായാസം പുഷ്അപ് എടുത്ത് രാഹുൽ; വിഡിയോ

തമിഴ്നാട് സന്ദർശനത്തിനിടെ രാഹുൽഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് പത്താംക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്സ് മെട്രിക് സ്കൂളിലെ മെറോലിൻ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ഒട്ടും മടിക്കാതെ ജൂഡോതാരത്തിന്റെ വെല്ലുവിളി രാഹുൽ സ്വീകരിച്ചു. 

ഒരു മിനിറ്റിൽ താഴെ 15 പുഷ് അപ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ് പൂർത്തിയാക്കിയ രാഹുൽ ഒറ്റക്കൈ കൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്. മെറോലിനെ അഭിനന്ദിച്ച രാഹുൽ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.