ബിജെപി എംപിയുടെ മകനും എംഎൽഎയുമായ ശരത്കുമാർ ബച്ചെഗൗഡ കോൺഗ്രസിൽ

കർണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമതശബ്ദം ഉയരുകയാണ്. അതൃപ്തി വ്യക്തമാക്കി ഒട്ടേറെ ബിജെപി നേതാക്കളും മാസങ്ങളായി രംഗത്തുണ്ട്. ഇതിന് പിന്നാലെ ബിജെപി ലോക്സഭാ അംഗം ബാച്ചെഗൗഡയുടെ മകനും കർണാടകയിൽ എംഎൽഎയുമായ ശരത് കുമാർ ബച്ചെഗൗഡ കോൺഗ്രസിൽ ചേർന്നു. ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് ശരത്കുമാറിനെ സ്വീകരിച്ചത്. 

ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്വതന്ത്രനായി മൽസരിച്ച് ജയിച്ച നേതാവാണ് ശരത് കുമാര്‍ ബച്ചെഗൗഡ. ഹൊസെകോട്ടയില്‍ നിന്നായിരുന്നു ഈ വിജയം. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് വിമതസ്വരം ഉയര്‍ത്തിയത്. മണ്ഡലത്തിന്റേയും ജനങ്ങളുടെയും വികസനത്തിനും നല്ലതിനും വേണ്ടി കോൺഗ്രസിനൊപ്പം ചേരുന്നു എന്നാണ് ശരത്കുമാർ വ്യക്തമാക്കുന്നത്.