ടൂൾകിറ്റ് എന്നാൽ രാജ്യദ്രോഹമല്ല, ഗൂഢാലോചനയല്ല; പിന്നെ എന്താണ്?

പരിസ്ഥിതി പ്രവര്‍ത്തക എന്നറിയപ്പെട്ടിരുന്ന ദിശ രവി എന്ന ബിരുദധാരിയായ പെൺകുട്ടി പെട്ടെന്നൊരു ദിവസം ഡൽഹി പൊലീസിന്റെ പിടിയിലാകുന്നു. ടൂൾകിറ്റ്, മതസ്പര്‍ധ വളര്‍ത്തല്‍, രാജ്യദ്രോഹം,  ക്രിമിനല്‍ ഗൂഢാലോചന... അങ്ങനെ കുറേ പദപ്രയോഗങ്ങളും പിന്നെ നാം കേൾക്കുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചത്. എന്താണ് സംഭവിക്കുന്നത്.? ദിശയും നികിതയുമൊക്കെ ആരാണ്? എന്താണ് ടൂൾകിറ്റ്?