കഫേ തുടങ്ങി, കോവിഡ് നഷ്ടത്തിലാക്കി; തിരിച്ചുപിടിച്ച് 2 സ്ത്രീകൾ; അതിജീവനം

കോവിഡ് മഹാമാരി ലോകമെമ്പാടും തകര്‍ത്തെറിഞ്ഞത് ലക്ഷക്കണക്കിന് ജീവിതങ്ങളാണ്. തല്ലിെക്കടുത്തിയത് ഒട്ടേറെ പ്രതീക്ഷകളാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന രണ്ട് വനിതകളുടെ കഥ പങ്കുവയ്ക്കുകയാണ് ബെംഗളൂരു എഫ്സി.

തൃപ്തിയും ഷിഷാം ഹിന്‍ദുജയും. പാചകത്തോടുള്ള പ്രണയം മൂത്ത് അവര്‍ സ്വന്തമായി ഒരു കഫേ തുടങ്ങി. ഹോം മെയ്ഡ്  ചോക്ലേറ്റുകള്‍ ഉണ്ടാക്കി നല്‍കിയായിരുന്നു തുടക്കം. പതുക്കെ അത് കഫെ എന്ന ആശയത്തിലേക്ക് ഇരുവരേയുമെത്തിച്ചു.

നല്ല രീതിയില്‍ സ്ഥാപനം വളര്‍ന്ന് തുടങ്ങിയപ്പോഴാണ് കോവിഡിന്റെ വരവ്.  വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു.  ബാക്ക് ഓണ്‍ അവര്‍ ഫീറ്റ് എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് ബെംഗളൂരു വീഡിയോ പങ്കുവച്ചത്. നഗരത്തിലെ ചെറിയ ബിസിനസുകളെ സഹായിക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം