കങ്കണയ്ക്ക് 'ഇറോട്ടോമാനിയ'; ഹൃത്വികിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സി.ഇ.ഒയ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്.

ഇരുവരുടേയും ചാറ്റിൽ ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്-ഹൃത്വിക് റോഷൻ ബന്ധത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. നടിയ്ക്കു  'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു ഹൃത്വിക്കിനോടു ലൈംഗികാസക്തിയാണെന്നും നടി പരിധി കടന്നെന്നും പറയുന്നു. ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്. ഉടൻ തന്നെ നടിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നും ബാർകിന്റെ മുൻ സി.ഇ.ഒയുമായി നടത്തിയ ചാറ്റിൽ പറയുന്നു. 

2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെന്നും ചാറ്റിൽ പറയുന്നതായ വാർത്ത നേരത്തെ വന്നിരുന്നു. പാക്കിസ്ഥാനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. 'വലിയ എന്തെങ്കിലും സംഭവിക്കും' എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുൻപ് അര്‍ണബ് പറയുന്നത്.