ഒൻപതിലധികം സിം കാർഡുണ്ടോ? മടക്കി നൽകണമെന്ന് സർക്കാർ

ചിത്രം കടപ്പാട്; ഗൂഗിൾ

സ്വന്തം പേരിൽ ഒൻപതിൽ അധികം സിംകാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് സർക്കാർ. ജനുവരി പത്താം തിയതിക്കകം സിമ്മുകൾ മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം വകുപ്പ് അയച്ചു തുടങ്ങി.

കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്.

അധികമായുള്ള സിം കാർഡുകൾ തിരികെ നൽകിയില്ലെങ്കിൽ നേരിട്ട് നോട്ടീസ് നൽകാനാണ് ടെലികോം വകുപ്പിന്റെ തീരുമാനം. ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതത് കമ്പനികൾക്ക് ഉണ്ടാവൂ. എന്നാൽ ടെലികോം വകുപ്പിന്റെ കൈവശം ഇതിന്റെ കൃത്യമായ വിവരങ്ങൾ ഉണ്ടാവുകയും ചെയ്യും. ദീർഘ കാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ കട്ടാവുകയാണ് പതിവ്.