എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ചു; രാജ്യത്തിന്റെ ചരിത്രത്തിലാദ്യം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകൾ എല്ലാം കൃത്യസമയം പാലിച്ച് സർവീസ് നടത്തിയെന്ന് വ്യക്തമാക്കി റെയിൽവേ. ജൂലൈ ഒന്നിന് സർവീസ് നടത്തിയ ട്രെയിനുകളാണ് 100 ശതമാനം കൃത്യത പാലിച്ച് ഓടിയെത്തിയത്. ഇക്കാര്യം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലും വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ച് നൂറുശതമാനം കൃത്യത പുലർത്തി. ഇതിന് മുമ്പുള്ള ഏറ്റവും മികച്ചത് 23-06-2020 ന് നേടിയ 99.54 ശതമാനമായിരുന്നു. അന്ന് ഒരു ട്രെയിനാണ് വൈകിയത്.' റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജൂൺ 23-ന് ഒരു ട്രെയിൻ ഒഴികെ മറ്റെല്ലാം കൃത്യസമയം പാലിച്ചിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ രാജ്യത്ത് സർവീസ് നടത്തുന്നത്.