റെയില്‍ ഇരട്ടിപ്പിക്കല്‍ ജോലി; മലബാര്‍ മേഖലയിലെ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു

റെയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാര്‍ മേഖലയിലെ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. കോട്ടയം ചിങ്ങവനം റൂട്ടിലെ ജോലികള്‍ക്ക് വേണ്ടി പരശുറാമും ജനശതാബ്ദിയും തുടങ്ങിയ ട്രെയിന്‍ സര്‍വീസുകളാണ് താല്‍കാലികമായി നിര്‍ത്തുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ ഇതോടെ പ്രതിസന്ധിയിലാകും. 

നാളെ മുതല്‍ മബാറിലെ ട്രെയിനുകള്‍ ഒരോന്നായി നിന്നു തുടങ്ങും. കോട്ടയം ചിങ്ങവനം റൂട്ടിലെ പാത ഇരട്ടിപ്പിക്കലിനായി സര്‍വ്വീസുകള്‍ താല്‍കാലികമായി റദ്ദാക്കുകയാണ്. മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതല്‍ 28 ാം തീയതി വരെ ഓടില്ല. കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി ശനിയാഴ്ച മുതല്‍ 28 വരെ റദ്ദാക്കുകയാണ്. സര്‍വ്വീസുകള്‍ ഇല്ലാതാകുന്നതോടെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലേ ജീവനക്കാര്‍ അടക്കണം ആയിരക്കണത്തിന് ദൈനംദിന യാത്രക്കാര്‍ വലയുമെന്ന് ഉറപ്പ്. കോട്ടയത്ത് പണിനടക്കുന്നതിന്‍റെ പേരില്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭാഗിക സര്‍വ്വീസുകള്‍ നടത്തണമെന്നാണ് ആവശ്യം.

പരശുറാം എക്സ്പ്രസ് ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയിലും ജനശതാബ്ദി കണ്ണൂര്‍ എണറാകുളം റൂട്ടിലും സര്‍വ്വീസ് നടത്താവുന്നതാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്സ്പ്രസ് , എം.ജി.ആര്‍ ചെന്നൈ തിരുവനന്തപുരം മെയില്‍ , ബംഗളൂരു കന്യാകുമാരി എക്പ്രസ് എന്നീ ട്രെയിനുകള്‍ ഈ മാസം 24 മുതല്‍ 28 വരെ റദ്ദാക്കും. തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസും 27ന് ദിവസം സര്‍വീസ് നടത്തില്ല.