രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു; ആശങ്ക

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു. പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് വർധന രേഖപ്പെടുത്താനാണ് സാധ്യത. ഡൽഹിയിൽ രോഗവ്യാപന തോത് കണ്ടെത്താൻ ഇന്ന് സെറോളിജിക്കൽ സർവ്വേ തുടങ്ങും. 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷത്തിലേക്ക് എത്താൻ വേണ്ടി വന്നത് വെറും ആറര ദിവസം മാത്രം. ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആശങ്കയുർത്തി ദിവസേന റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ  5024 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷവും ആകെ മരണസംഖ്യ 7000 വും കടന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 3509 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1956 കേസുകളും ചെന്നൈയിൽ നിന്ന് മാത്രമാണ്. ഡൽഹിയിൽ ഇന്നലെ  3460 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 77, 000 ആയി ഉയർന്നു. ആകെ മരണസംഖ്യ 2492 ആണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗ തീരുമാന പ്രകാരം ഡൽഹിയിൽ രോഗവ്യാപന തോത് കണ്ടെത്താൻ ഇന്ന് മുതൽ സെറോളജിക്കൽ സർവേ ആരംഭിക്കും. വീടുകൾ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ 6 ന് സർവേ പൂർത്തിയാക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജാർഖണ്ഡ് ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി