കോവിഡ് കാലത്തെ പണമിടപാടുകൾ; ഇന്നത്തെ പ്രധാന അറിയിപ്പുകൾ

കോവിഡ് വ്യാപനകാലത്തെ പണമിടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും ബാങ്കുകളും ഇന്ന് പുറപ്പെടുവിച്ച സുപ്രധാന അറിയിപ്പുകളിലൂടെ ഒന്ന് കണ്ണോടിക്കാം

1) ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാന്‍ അക്കൗണ്ടിലെ പണം പോസ്റ്റ് ഓഫീസ് വഴി പിന്‍വലിക്കാന്‍ അനുമതി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ പോസ്റ്റ് ഓഫീസില്‍ അറിയിച്ചാല്‍ ആവശ്യമായ തുക വീട്ടിലെത്തിച്ചു നല്‍കും. സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല

2) തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ രണ്ടുമണിവരെയേ പ്രവര്‍ത്തിക്കൂ. വിവിധ ക്ഷേമ പദ്ധതികളിലൂടെയുള്ള പണം വിതരണം ചെയ്യാന്‍ പ്രവര്‍ത്തനസമയം നാലുമണിവരെയായി പുനഃക്രമീകരിച്ചിരുന്നു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള ധനസഹായ വിതരണം തിങ്കളാഴ്ച ഇല്ല

3) ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായവര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം പിന്‍വലിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. യു.എ.എന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് നിക്ഷേപത്തിന്റെ എഴുപത്തിയഞ്ച് ശതമാനം, മൂന്നുമാസത്തെ ശമ്പളം, ആവശ്യപ്പെട്ട തുക ഇതില്‍ ഏതാണ് കുറവ് അത് ഉടന്‍ അനുവദിക്കും.