‘എന്നെ തൂക്കിക്കൊല്ലൂ, കണ്ണിൽ ആസിഡൊഴിക്കൂ’; ഉന്നാവ് പ്രതി കോടതിയോട്; ജഡ്ജിയുടെ മറുപടി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ രോഷം ഉയർത്തിയ സംഭവമായിരുന്നു ഉന്നാവോ പീഡനക്കേസ്. കേസിൽ ബിജെപി എംഎൽഎയായിരുന്ന കുല്‍ദീപ് സിങ് സെംഗർ കുറ്റക്കാനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിന്റെ നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ വാദത്തിനിടെ പ്രതി കോടതിയോട് നടത്തിയ പരാമർശമാണ് ഇപ്പോൾ പുറത്തുവരുന്നത്.

‘ദയവുചെയ്ത് എനിക്ക് നീതി തരണം, അല്ലെങ്കില്‍ എന്നെ തൂക്കിക്കൊല്ലൂ.. ഞാന്‍ തെറ്റായി എന്തെങ്കിലും ചെയ്തുവെന്ന് കണ്ടാല്‍ എന്റെ കണ്ണില്‍ നിങ്ങള്‍ക്ക് ആസിഡ് ഒഴിക്കാമെന്നും പ്രതി കോടിതിയോട് പറഞ്ഞു. ഇതിനോട് ജഡ്ജ് കൊടുത്ത മറുപടി ഇങ്ങനെ. കേസിന്റെ വസ്തുതകളും സാഹചര്യ തെളിവുകളും പൂര്‍ണമായും പരിശോധിച്ചാണ് നിഗമനത്തിൽ എത്തുന്നതെന്ന് കോടതി തിരിച്ചടിച്ചു. ഇരയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. 

കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. 2018 ഏപ്രിലിലാണ് കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടത്.