പൗരത്വനിയമം...: പത്ത് പ്രചാരണങ്ങളും പിന്നിലെ സത്യവും: വിഡിയോ

പൗരത്വഭേദഗതി നിയമം, ദേശീയ പൗര റജിസ്ടര്‍, ദേശീയജനസംഖ്യാ റജിസ്ടര്‍ എന്നിവ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളും അവയിലെ വസ്തുതകളും എന്താണ്..? 

പ്രചാരണം 1. ആരില്‍ നിന്നും പൗരത്വം എടുക്കാനല്ല മറിച്ച് കുറേപ്പേര്‍ക്കുകൂടി  പൗരത്വം നല്‍കാനാണ്  പൗരത്വഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ശ്രമം.   

പ്രചാരണം 2. പൗരത്വനിയമം ഇന്ത്യന്‍ മുസ്ലീങ്ങളെയോ ഏതെങ്കിലും ഇന്ത്യക്കാരെയോ ബാധിക്കില്ല, അത് ഏതെങ്കിലും മതത്തിന് എതിരല്ല. അദ്നാന്‍ സാമിക്ക് പൗരത്വം ഉണ്ടല്ലോ..? 

പ്രചാരണം 3. അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനമാണ് പൗരത്വനിയമത്തിന്‍റെ  അടിസ്ഥാനമെന്ന് സര്‍ക്കാര്‍ പറയുന്നു. 

പ്രചാരണം 4. ഹിന്ദുക്കള്‍ക്ക് മറ്റെവിടെയും പോവാനില്ല അതുകൊണ്ട് അഭയം കൊടുക്കുന്നു.

പ്രചാരണം 5.  ഇന്ത്യാ വിഭജനത്തിലെ തെറ്റുകള്‍ തിരുത്താനാണ് പൗരത്വഭേദഗതി നിയമം. 

പ്രചാരണം 6.  പൗരത്വഭേഗതിയും ദേശീയ പൗര റജിസ്ടര്‍ അഥവാ എന്‍ആര്‍സിയുമായി  ബന്ധമില്ല. 

പ്രചാരണം 7. എന്‍പിആര്‍ അഥവാ ദേശീയജനസംഖ്യാ റജിസ്ടര്‍ സെന്‍സസിന് മാത്രമാണ്. 

പ്രചാരണം 8. ദേശീയ എന്‍ആര്‍സിക്ക് ഒരു നിയമനിര്‍മാണവും നടത്തിയിട്ടില്ല. 

പ്രചാരണം 9. കോണ്‍ഗ്രസാണ് എന്‍ആര്‍സി കൊണ്ടുവന്നത്.  

പ്രചാരണം 10. ദേശീയ പൗര റജിസ്ടറും ദേശീയജനസംഖ്യാ റജിസ്ടര്‍ തമ്മല്‍ ബന്ധമില്ല. 

ഈ പത്ത് പ്രചാരണങ്ങളുടെയും വാസ്തവമെന്ത്..? വിഡിയോ കാണാം.