തുണി സഞ്ചി ശീലമാക്കി ജനങ്ങൾ; പ്ലാസ്റ്റിക് നിരോധനത്തിന്റെ തമിഴ്നാട് മാതൃക

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങുന്ന കേരളം  ഒരു വര്‍ഷം മുമ്പ് സമാന തീരുമാനം നടപ്പിലാക്കിയ തമിഴ്നാട്ടിലെ മാറ്റങ്ങള്‍  കാണണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് നേര്‍പകുതിയായി കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ആളുകളെല്ലാം കടകളിലെത്തുന്നത് തുണി, ചണ സഞ്ചികളുമായിട്ടാണ്.

മലയാളി മറന്നതോ മനപ്പൂര്‍വം മറവിയിലേക്കു തള്ളിയതോടെ ആണ്  ഇത്തരം കാഴ്ചകള്‍. അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാട്ടില്‍ ഇപ്പോഴും  ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ .കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണെങ്കില്‍ സഞ്ചികളുമായി വരണം. ഇല്ലെങ്കില്‍  പണം കൊടുത്തുവാങ്ങണം. ചെന്നൈയിലെ വ്യാപാര കേന്ദ്രമായ പാരിസിലെ  പ്ലാസ്റ്റിക് മൊത്തവില്‍പന കേന്ദ്രങ്ങളുടെ മുഖം ഇപ്പോള്‍ ഇങ്ങിനെയാണ്. 

വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ചണബാഗുകളും , തുണി സഞ്ചികളുക്കെയാണ്  ആളുകളെ ആകര്‍ഷിക്കുന്നത്. ബദല്‍ മാര്‍ഗങ്ങള്‍ ശീലമായതോടെ പ്ലാസ്റ്റിക്  ക്യാരിബാഗുകള്‍ വില്‍ക്കുന്നവരും ഉല്‍പാദിപ്പിക്കുന്നവരും മാറ്റത്തിനൊത്തു മാറി. പരാതികള്‍ ഉണ്ടെങ്കില്‍ പോലും നേരത്തെ ഉപയോഗിച്ചിരുന്നതിന്റെ നേര്‍ പകുതി  പ്ലാസ്റ്റിക് മാത്രമേ നിരോധനത്തിനു ശേഷം  മാലിന്യങ്ങളായി എത്തുന്നൊള്ളുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ബദല്‍ മാര്‍ഗങ്ങളെ കുറിച്ചു അവ്യക്ത തുടരുന്നതിനാല്‍ തെരുവ് കച്ചവടക്കാര്‍  ഇപ്പോഴും പ്രയാസത്തിലുമാണ്.