പുത്തൻ യുഗമെന്ന് മോദി; അർവഥത്തായ ചർച്ചകൾ, സന്തോഷവാനെന്ന് ഷീചിൻ പിങ്

ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ യുഗത്തിനു തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അർഥവത്തായ ചർച്ചകൾ നടന്നുവെന്നും സ‌ന്തോഷവാനാണെന്നും ചൈനീസ് പ്രസിഡിന്റ് ഷീചിൻ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും

ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്നായിരുന്നു കാര്യമായ ച ർച്ചകൾ നടന്നത്.രാവിലെ പത്തുമണിയോടെ ഉച്ച്കോടി നടക്കുന്ന താജ് ഫിർമെൻകേവ് റിസോർട്ടിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീചിൻ പിങിനെ പ്രധാനമന്ത്രിമോദി കവാടത്തിലെത്തി സ്വീകരിച്ചു. പൈജാമയും കൂര്‍ത്തയുമണിഞ്ഞു ഔപചാരികത ഒട്ടുമില്ലാതയയിരുന്നു മോദfിയുടെ വേഷം. കറുത്ത സ്യൂട്ടിൽ ടൈ ഒഴിവാക്കി ഷീയും ഉച്ചകോടി അനൗപചാരികമാക്കി. 50മിനിറ്റ്നീണ്ടുനിന്ന ചര്്‍ച്ചഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തിൽ യുഗപിറവിയാണെന്നായിരുന്നു മോദിയുട പ്രഖ്യാപനം

മാമലപുരത്തെയും ഇന്ത്യയുടെ ആതിഥ്യത്തെയുംപുകഴ്ത്തിയ ഷീചിൻ ചർച്ച അർത്ഥവത്താണെന്നു വ്യക്തമാക്കി. പരസ്പര സഹകരണം,ആശയ വിനിമയം, ഉഭയ കക്ഷി ബന്ധത്തിലെ കാര്യക്ഷതമ എന്നിവ വര്‍ധിപ്പിക്കാൻ അനൗദ്യോഗിക ഉച്ചകോടി സഹായിക്കുമെന്നും ഷീ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദി നല്‍കുന്ന ഔദ്യോഗിക ഉച്ചവിരുന്നിനു ശേഷം ചൈനീസ് പ്രസിഡന്റ്് നേപ്പാളിലേക്കു യാത്ര തരിക്കും