മോദിയുടെ അമേരിക്കൻ സന്ദർശനം; വ്യോമപാതക്കായി പാക് അനുമതി തേടി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാക്കിസ്ഥാന്‍റെ അനുമതി തേടി. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്‍റെ യാത്രയ്ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നില്ല. യുഎന്‍ പൊതുസമ്മേളനത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിലെത്തുന്നത്. അതിനിടെ, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സംയുക്ത സൈനിക അഭ്യാസം നടത്തി. പാക് അധിനിവേശ കശ്മീര്‍ പൂര്‍ണ അര്‍ഥത്തില്‍ ഇന്ത്യയുടേതാകുമെന്ന വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്‍റെ പ്രസ്താവനയ്ക്കെതിരെ പാക്കിസ്ഥാന്‍ രംഗത്തുവന്നു. ശക്തമായി തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രതികരണം. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയുള്ള പ്രകോപനം പാക്കിസ്ഥാന്‍ തുടരുകയാണ്. ഹജിപുരില്‍ പാക് സൈന്യവും ഭീകരരും നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.