സ്കൂളിൽ വെച്ച് അനാശാസ്യം; അധ്യാപകനെ കൂട്ടംചേര്‍ന്ന് മർദിച്ച് നാട്ടുകാർ

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെ നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ചു. ‌തമിഴ്നാട്ടിലെ നാമക്കലിലെ ഉദുപ്പം സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകനെയും സമീപത്തുള്ള അംഗൻവാടിയിലെ അധ്യാപികയെയുമാണ് നാട്ടുകാർ പിടികൂടി മർദിച്ചത്. 

കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ക്ലാസുകൾ കഴിഞ്ഞ ശേഷം സ്കൂളിൽ ഇരുവരും ഒരുമിച്ച് സമയം ചിലവഴിക്കുക പതിവായിരുന്നു. ഇതേക്കുറിച്ച് കുട്ടികൾ രക്ഷിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. 

കുട്ടികൾ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം സ്കൂളിൽ സംഘടിച്ചെത്തുകയായിരുന്നു. അധ്യാപകനെ ആളുകൾ കൂട്ടം ചേർന്ന് മർദിച്ചു. ഇരുവർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് സൂചന.