ചിദംബരത്തിനെതിരെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

െഎഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ സിബിെഎ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ജാമ്യം ലഭിക്കുന്നത് തടയാനാണ് തുടര്‍ന്നും സിബിെഎ നീക്കം. കേസില്‍ മാപ്പു സാക്ഷിയായ െഎഎന്‍എക്സ് മീഡിയ കമ്പനി ഉടമ ഇന്ദ്രാണി മുഖര്‍ജിയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും 

പി ചിദംബരത്തെക്കൂടാതെ ചില കമ്പനി ഉടമകള്‍ ഉള്‍പ്പെടെ പത്തുപേരെയും സിബിെഎ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് സൂചന. െഎഎന്‍എക്സ് മീഡിയ കമ്പനിക്ക് വഴിവിട്ട രീതിയില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ധനമന്ത്രിയായിരിക്കെ ചിദംബരം ഒത്താശ ചെയ്തുവെന്നാണ് ആരോപണം. സിബിെഎ നൂറു മണിക്കൂര്‍ ചിദംബരത്തെ ചോദ്യം ചെയ്തു. 450 ചോദ്യങ്ങള്‍ ചോദിച്ചു.  മകനും കൂട്ടുപ്രതിയുമായ കാര്‍ത്തിയുടെ ഇ മെയില്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും സിബിെഎ ശേഖരിച്ചിട്ടുണ്ട്. െഎഎന്‍എക്സ് ഇടപാടില്‍ ഉള്‍പ്പെട്ട ധനമന്ത്രാലയത്തിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി സിന്ധുശ്രീ ഖുല്ലര്‍, ഡയറക്ടര്‍ പ്രബോധ് സക്സേന എന്നിവര്‍ക്കൊപ്പവും ചിദംബരത്തെ ചോദ്യം ചെയ്തു. ഈ മാസം 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവരാണ് െഎഎന്‍എക്സ് മീഡിയ കമ്പനി ഉടമകള്‍. കാര്‍ത്തി ചിദംബരത്തിന് പണം നല്‍കിയത് ചിദംബരം നിര്‍ദേശിച്ച പ്രകാരമാണെന്ന് ഇന്ദ്രാണി നേരത്തെ മൊഴി നല്‍കിയിരുന്നു. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ് ഇന്ദ്രാണി. ചിദംബരവുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതേടാനാണ് ഇന്ദ്രാണിയെ സിബിെഎ വിശദമായി ചോദ്യം ചെയ്യുന്നത്.