നാട്ടോര്‍മകളുടെ തിരുവാതിരച്ചുവടും താളവും തീര്‍ത്ത് ഡല്‍ഹി മലയാളികൾ

മലയാള മനോരമ ഒരുക്കിയ അരങ്ങില്‍ നാട്ടോര്‍മകളുടെ തിരുവാതിരച്ചുവടും താളവും തീര്‍ത്ത് ഡല്‍ഹി മലയാളികള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനാറ് ടീമുകളാണ് തിരുവാതിരക്കളി മല്‍സരത്തില്‍ പങ്കെടുത്തത്. 

രാജ്യതലസ്ഥാനത്തെ ഓണാഘോഷത്തിന്റെ പൊലിമ കൂട്ടി മലയാള മനോരമ തിരുവാതിരക്കളി മല്‍സരം. ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഡല്‍ഹിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം മല്‍സരാര്‍ഥികള്‍ മറച്ചുവച്ചില്ല. 

പത്തംഗങ്ങള്‍ വീതമുള്ള ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തിരുവാതിരക്കളിയുടെ തനത് ശൈലി അരങ്ങിലെത്തിക്കാന്‍ മല്‍സരാര്‍ഥികള്‍ക്കായി. 

സ്കൂള്‍ കുട്ടികള്‍ മുതല്‍ വീട്ടമമാര്‍ വരെ,  പ്രായഭേദമന്യേ നിരവധി പേ‌രാണ് മല്‍സരത്തില്‍ പങ്കാളികളായത്.