ഡൽഹിയിലെ കുട്ടിക്കടത്ത്; പൊലീസിന്റെ നിസംഗതയ്ക്കെതിരെ മാതാപിതാക്കൾ

പൊലീസിന്റെ നിസംഗതയാണ് ഡല്‍ഹിയില്‍ കുട്ടികളെ കാണാതാകുന്നതിന്റെ പ്രധാന കാരണമെന്ന് കാണാതായ കുട്ടികളുടെ മാതാപിതാക്കള്‍. പരാതികള്‍ സ്വീകരിച്ചാലും കുട്ടികളെ കണ്ടെത്താന്‍ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല. ഇത് കുട്ടിക്കടത്ത് സംഘങ്ങള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നുവെന്നാണ് ആരോപണം. 

2015 മേയ് അഞ്ചിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഈ അമ്മയുടെ തൊണ്ടയിടറും. അന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ കാണാതായത്. ഡല്‍ഹി അമര്‍ കോളനിയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളാണ് രാജ് പ്രസാദിന്റെയും റീത്തയുടെയും മകള്‍ ഉഷ. മകളെ കണ്ടെത്താന്‍ മാറി മാറി വരുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി ഈ കുടുംബം മടുത്തു. 

പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി ജോലി നഷ്ടമായതോടെ കുടുംബം പട്ടിണിയിലായി ഇതോടെ ഏഴംഗ കുടുംബത്തിന്റെ വയറുനിറയ്ക്കാന്‍ രാജ്പ്രസാദ് കൂലിപ്പണിക്കിറങ്ങി.