'ഇതെന്റെ അവസാന ചിത്രം'; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്റെ അവസാന സന്ദേശം; ഞെട്ടല്‍

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ കേതൻ ശർമ്മ അവസാനമായി കുടുംബത്തിനയച്ച സന്ദേശത്തിന്റെ നടുങ്ങലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. 'ചിലപ്പോൾ ഇതെന്റെ അവസാന ചിത്രമായിരിക്കും' എന്നായിരുന്നു കേതന്റെ സന്ദേശം. സ്വന്തം ചിത്രമുൾപ്പെടെയാണ് കേതൻ സന്ദേശം അയച്ചത്. 

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കേതൻ കുടുംബാംഗങ്ങൾ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചത്. കേതന് പരുക്കേറ്റ വിവരം ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു. മരണവിവരം പിന്നീടാണ് അറിയിച്ചത്. 

ജന്മനാടായ മീററ്റിൽ കേതന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. തിങ്കളാഴ്ച പുൽവാമയിലെ അരിഹാലിൽ പട്രോളിങ് നടത്തുകയായിരുന്നു സൈനികവാഹനത്തിന് നേരെ ഭീകരർ സ്ഫോടനം നടത്തുകയായിരുന്നു. വാഹനത്തിൽ ഐഇഡി ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിൾസിലെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. 

അനന്ത്നാഗിലെ ബിജ്ബെഹാരയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനിടയിൽ ൈസന്യത്തിനുനേരെ ഭീകരർ വെടിവെക്കുകയായിരുന്നു. ചൊവ്വാഴ്ച അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടൽ ഉൾപ്പെടെ അഞ്ച് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നഷ്ടമായത് പത്ത് സൈനികരാണ്.