വിഐപി സംസ്കാരം വേണ്ട; നാവികസേനയിൽ പുതിയ തലവന്റെ പരിഷ്കരണം; കയ്യടി

വലിയ മാറ്റങ്ങളുടെ തുടക്കത്തിന്റെ സൂചന നൽകി പ്രശംസ നേടുകയാണ് ഇന്ത്യൻ നാവികസേന തലവനായി ചുമതലയേറ്റ അഡ്മിറൽ കരംബി‍ര്‍ സിങ്. അദ്ദേഹത്തിന്റെ പുതിയ നിർ‌ണായക തീരുമാനങ്ങൾ മികച്ച മാതൃകയാണ് കാട്ടിത്തരുന്നത്. വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. സേനയിൽ കീഴ്ജീവനക്കാരെ പാദസേവകരായി കാണരുതെന്നും അവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.26 ഇന നി‍ര്‍ദ്ദേശങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്

ജോലിയുടെ റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന വിഐപി സംസ്കാരം ഇനി സേനയിൽ വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറൽ സുനിൽ ലാംബ വിരമിച്ചതിന് പിന്നാലെയാണ് മെയ് 31 ന് കരംബീ‍ര്‍ സിങ് സ്ഥാനമേറ്റെടുത്തത്.