കോണ്‍ഗ്രസുകാരുടെ ‘ദേശവിരുദ്ധ’ പ്രസംഗം; ആ വൈറല്‍ വിഡിയോയിലെ സത്യം

വൈറലാകുന്ന വിഡിയോകളുടെയും ചിത്രങ്ങളുടെയും 'നേര്' പലപ്പോഴും ഞെട്ടിക്കുന്ന വസ്തുതകളായിരിക്കും. കേന്ദ്ര സർക്കാരിന്റെ ‘ബജറ്റ് ദിനത്തിൽ ചത്തീസ്ഗഢിൽ നിന്നൊള്ളുരു ദ്യശ്യ’മാണ് ഇത്തരത്തിലുള്ള വിവാദത്തിന് ആധാരം. ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിക്കുന്ന ദ്യശ്യങ്ങളാണ് പുറത്ത് വന്നത്. ദേശവിരുദ്ധ പ്രസംഗം നടത്തിയതിനാണ് ഇവരെ പൊലീസ് ലാത്തിചാർജ് നടത്തിയത് എന്ന അടിക്കുറിപ്പോടെയാണ് ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

മിഷൻ മോദി 2019 എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 5 ലക്ഷത്തിലധികം ഫോളോവേർസ് ഉള്ള ഗ്രൂപ്പിൽ 1000 ഷെയറുകൾ ഈ വിഡിയോയിന് ലഭിച്ചു. സംഭവത്തിനുശേഷം കോൺഗ്രസ് പ്രവർത്തകർക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

എന്നാൽ ദ്യശ്യങ്ങൾക്ക് പിന്നിലെ വസ്തുത മറ്റൊന്നായിരുന്നു. ചത്തിസ്ഗഢിലെ ബിലാസ്പൂറിൽ നടന്ന പ്രതിഷേധമാണിത്. കഴിഞ്ഞ സെപ്റ്റബറിലാണ് സംഭവം. ബിജെപി നേതാവിന്റെ വീടിന് മുമ്പിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധമാണ് ലാത്തിചാർജിൽ കലാശിച്ചത്. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ അന്ന് ബിജെപിയെ വിമർശിക്കുകയും ചെയ്തിരുന്നു. വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയുമായിരുന്നു ഇത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയക്ക് ഇക്കാര്യം ഒാർക്കാൻ‌ എളുപ്പമായി.

എന്നാൽ കേന്ദ്ര ബജറ്റും ദേശ സ്നേഹവും കൂട്ടിക്കലർത്തി ചിലർ പഴയ ദ്യശ്യങ്ങളെ പുതിയ കുപ്പിയിലാക്കി ഇറക്കിയത് ആശയക്കുഴപ്പം സ്യഷ്ടിച്ചെങ്കിലും, ഒടുവിൽ സോഷ്യൽ മീഡിയ തന്നെ നേര് വെളിച്ചത്ത് കൊണ്ടുവന്നു.