ജോധ്പൂരില്‍ മോദിയെ കാണാനെത്തിയ ആ വൻ ജനക്കൂട്ടം ഇക്കുറിയല്ല; പ്രചാരണം വ്യാജം

‘മോദിയുടെ ജോധ്പൂർ റാലിയിൽ നിന്നുള്ള ഈ ചിത്രം കോൺഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തും..’, എന്ന അടിക്കുറിപ്പോടെയാണ് റിഷി ബഗ്രി എന്നയാൾ ട്വിറ്ററിൽ ഈ ചിത്രം പോസ്റ്റ് ചെയ്്തത്. പ്രധാമന്ത്രി വരെ ഫോളോ ചെയ്യുന്ന ഇയാൾ തന്നെ മുൻപും സംഘപരിവാറിന് അനുകൂലമായി പല വ്യാജവാർത്തകളും പ്രചരിപ്പിച്ചിട്ടുള്ളതുമാണ്. രാജസ്ഥാനിൽ ബിജെപി–കോൺഗ്രസ് പോരാട്ടം എത്രത്തോളം കടുപ്പമേറിയതായിരിക്കുമെന്ന് റിഷിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പലരും പറഞ്ഞു.

എന്നാൽ റിഷിയുടെ ട്വീറ്റിനു താഴെത്തന്നെ ചിത്രങ്ങളുടെ പിന്നിലെ യാഥാർത്ഥ്യം പലരും കമൻറ് ചെയ്തു. ചിത്രങ്ങൾ ജോധ്പൂരിലേതു തന്നെയാണ്, പക്ഷേ 2018 ലേതല്ല, 2013 ലേതാണ്. ഇത്തവണത്തെ റാലിയിൽ ഇത്രയും ആളുകൾ എത്തിയിട്ടില്ലായിരുന്നുവെന്നും പലരും വെളിപ്പെടുത്തി.

ഇതേ ചിത്രം തന്നെ ബിജെപി ഐടി മേധാവി അമിത് മാലവ്യ 2013 ല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ''മോദിയുടെ ഇന്നത്തെ ജോധ്പൂർ റാലിയിലേത്'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പോസ്റ്റ് ചെയ്തത്. ഇതേ ചിത്രമാണ് ഇത്തവണയും റിഷി ബഗ്രി വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.