ഈ കാറ്റില്‍ വെറുപ്പില്ല; മാനസരോവറില്‍ നിന്ന് രാഹുലിന്‍റെ ‘രാഷ്ട്രീയ’ ട്വീറ്റ്

രാഹുൽ ഗാന്ധിയുടെ കൈലാസ-മാനസരോവർ യാത്രയെ കുറിച്ച് ഉയരുന്ന വിവാദങ്ങൾക്ക് ട്വിറ്ററിലൂടെ രാഹുലിന്റെ മറുപടി. മാനസരോവറില്‍ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം സോഷ്യൽ ലോകത്ത് പങ്കുവച്ചത്.  

ഇവിടെ വെറുപ്പ് ഇല്ലെന്ന അടിക്കുറിപ്പോടെയാണ് മാനസരോവര്‍ തടാകത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആര്‍ക്കും ഈ ജലം കുടിക്കാം. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന- പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നാണ് രാഹുല്‍ മാനസരോവറിനെ കുറിച്ച് എഴുതിയത്. അതുകൊണ്ടാണ് നമ്മള്‍ ഈ ജലത്തെ ആകാധിക്കുന്നത്.  

രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് പല വിവാദവും ഇതിനോടകം ഉയർന്നുകഴിഞ്ഞു. ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ കൈലാസ-മാനസരോവര്‍ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രധാന വാദം. ഇതിന് ശേഷം മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്നതായിരുന്നു ബിജെപിയുടെ അടുത്ത ആരോപണം. സോഷ്യൽ ലോകത്തും പുറത്തും രാഹുലിന്റെ യാത്ര കേന്ദ്രീകരിച്ച് വിവാങ്ങളുടെ ബഹളമാണ്.